Home / Admissions
പ്രാചീന കാലം മുതൽക്കേ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ പ്രസരണവും വിതരണവും ഏറ്റവും സജീവമായിരുന്ന മണ്ണാണ് പരപ്പനങ്ങാടി ഉൾപ്പെടുന്ന പടിഞ്ഞാറൻ മാലബാറിന്റേത്. പള്ളി ദർസുകളായും അറബിക് കോളേജുകളായും അറിവിന്റെ പരാഗണം നടന്നപ്പോള്‍ ഈ നാട് മത ചൈതന്യത്താല്‍ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. ഭൗതികത, ആധുനികത, പരിഷ്കരണ ചിന്ത, പുത്തൻവാദം തുടങ്ങിയ വിശ നാഗങ്ങൾ എങ്ങും തല പൊക്കിയപ്പോൾ മത വിദ്യയുടെ പ്രകാരത്തിലും പ്രയോഗത്തിലും കാതലായ മാറ്റങ്ങൾ അനിവാര്യമായി തുടങ്ങിയിരുന്നു. ഭൗതിക വിദ്യയും ആധുനിക മുതലാളിത്തവും അഹന്ത തയുടേതാണ് എന്ന കാഴ്ചപാട് മാറ്റി നിർത്തേണ്ട സമയവും. ഭൗതിക വിദ്യ നേടിയവന്‍ തന്റെ യുക്തിക്കൊതുങ്ങാത്തതിനെ പെട്ടെന്ന് അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല. സമൂഹത്തിന്റെ മുഖ്യധാര ഭൗതിക ഭാഗത്തിന്റെ കൂടെക്കൂടുകയും മതവിദ്യ പതിയെ അവഗണിക്കപ്പെടുകയും ചെയ്തത് വലിയ വല്ലുവിളികൾ സൃഷ്ടിച്ചു. മതസംവേദനത്തിന്റെ പരമ്പരാഗത പ്രകാരങ്ങളെ പുച്ഛിക്കുകയും ആദരവിന് മുകളില്‍ അലംഭാവവും ആലസ്യവും സ്ഥാനം പിടിക്കുകയും ചെയ്തുവെന്നതായിരുന്നു ഇതിന്റെ പരിണിതഫലം. മത വിജ്ഞാനം ഒരു കൊടും മാറ്റത്തിന് നിർബന്ധിതമായ അവസ്ഥയിൽ നിന്നിടത്താണ് കാലത്തിനനുസൃതമായി പ്രബോധന മേഖലയില്‍ പുതിയ പ്രതിഭകളെ വാർത്തെ ടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിൻസിയർ ദഅവ കൊളേജ് ഉയിരെടുക്കുന്നത് 2020ൽ ന്യൂ എജുകേഷൻ പോളിസി ചർച്ചകൾ തുടങ്ങുന്നതിന് മുമ്പ് തന്നെ സിൻസിയർ തൊഴിലതിഷ്ടിത മതഭൗതിക സമന്വയ വിദ്യാഭ്യാസം നടപ്പാക്കി കഴിഞ്ഞിരുന്നു തൊഴിലദിഷ്ടിത മതഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെതന്നെ പ്രഥമ സംരംഭമെന്ന് നമുക്ക് അവകാശപ്പെടാനാവുംവിതമാണ് സിൻസിയർ ദഅവ സംവിതാനത്തിന്റെ കരിക്കുലം സംവിതാനിച്ചിട്ടുള്ളത്. മത വിദ്യാഭ്യാസത്തില്‍ മുതവ്വൽ ബിരുദത്തോടൊപ്പം ഭൗതിക മേഖലയില്‍ അംഗീകൃത യൂണിവേഴ്സിറ്റികളുടെ പി ജി യും NCVET യുടെ സർട്ടിഫിക്കറ്റോടെയുള്ള നൈപുണ്യ വികസന വിദ്യാഭ്യാസവും ലഭ്യമാവും വിധമാണ് ദഅവ കോളേജിലെ സിലബസ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. നൂറിലേറെ വിദ്യാർത്ഥികള്‍ ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ പഠനം നടത്തുന്നു. ഒമ്പതു വർഷ കാലം നീണ്ടു നിൽക്കുന്ന ഇത്തരം ഇന്റെർഗ്രേറ്റഡ് കോഴ്സ് വിദ്യാർഥികൾ താമസിച്ച് അഭ്യസിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് എങ്കിലും ഈ കാലയളവില്‍ ഭക്ഷണം, താമസം, പഠനം എന്നിവ തീർത്തും സൗജന്യമാണ്. സിൻസിയർ ദഅവ കേളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വിവിത മേഖലകളിൽ ജോലി ചെയ്യാനാവുമെന്നത് മറ്റുള്ള ദഅവ കേളേജുകളിൽ നിന്നും സിൻസിയറിനെ വ്യത്യസ്തമാക്കുകയും ദഅവ സംവിതാനത്തെ അർഥവത്താക്കുകയും ചെയ്യുന്നു.
ഇംഗ്ലീഷ് സ്ക്കൂളുകൾ പാശ്ചാത്യൻ സംസ്കാരത്തിന്റെ മൊത്തവിതരണക്കാരാവുമ്പോൾ പുതിയ തലമുറ മതനിരപേക്ഷകരുടെ കൂടുപിടിക്കുന്നത് തടയുന്നതിന് വേണ്ടി കുഞ്ഞിളം പ്രായത്തിൽ തന്നെ ഖുർആനിന്റെയും സുന്നത്തിന്റെയും മധുരം പാശ്ചാത്യ വിദ്യാഭ്യാസത്തിലൂടെ നൽകുന്ന പ്രത്ത്യേക സംവിതാനമാണ്. Cambridge University യുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന Crayon World. അടുത്തും അറിഞ്ഞും അനുഭവിച്ചും പഠിക്കുക്ക എന്നത് Crayon World നെ വ്യത്യസ്തമാക്കുന്നു
സ്ത്രീകൾക്ക് പ്രത്യേകിച്ച് സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവർക്ക് മൂല്യാധിഷ്ഠിത നിലവാരമുള്ള വിദ്യാഭ്യാസം നൽകി സമൂഹത്തിന് സേവനവും സാമൂഹികവും സാമ്പത്തികവുമായ തുല്യത കൈവരിക്കാൻ സഹായിക്കുക എന്നതാണ് സിൻസിയർ വിമൻസ് കോളേജിന്റെ കാഴ്ചപ്പാട്. ജീവിതത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാനും സമൂഹത്തിനും സമുതായത്തിനും രാജ്യത്തിനും സേവനമനുഷ്ഠിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്ന മൂല്യങ്ങളും ധാർമ്മികതയും നൽകി അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് അവരെ ബോധവൽക്കരിക്കുക വിദ്യാഭ്യാസത്തിലൂടെ യുവതികളിൽ ആത്മവിശ്വാസം വളർത്തുക, സമൂഹത്തിലും സമുതായത്തിലും അവരുടെ സ്ഥാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകഎന്ന ലക്ഷ്യമാണ് സിൻസിയറിന്റെ മുമ്പിലുള്ളത്. +1 മുതൽ ഡിഗ്രി പഠനം വരേ സ്വിദ്ധ്വീഖ മത പഠനത്തോടൊപ്പം നൽകിവരുന്നതാണ് സിൻസിയർ വിമൻസ് കോളേജിലേരീതി. ്് കോവിഡ് മഹാമാരി ഈ സംവിതാനത്തെ പരിപൂർണ്ണമായും ഓൺലൈനിലേക്ക് മാറാൻ നിർബന്ധിതനാക്കിയെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള വിദ്യാർഥിനികൾക്ക് ഇത് വലിയ രൂപത്തിൽ ഉപകാരപ്പെടുകയും ചെയ്തു
കേരളത്തിലെ മദ്‌റസാ വിദ്യാഭ്യാസം വ്യത്യസ്തമായ ഒരനുഭവമാണ്. ഇസ്‌ലാമിക പാരമ്പര്യത്തോട് കണ്ണിചേര്‍ക്കുന്നതോടൊപ്പം തന്നെ സമാനതകളില്ലാതെ വേറിട്ട് നില്‍ക്കാന്‍ കേരളീയ മദ്‌റസകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മദ്‌റസകളെ സംബന്ധിച്ച് പഠനം നടത്തുന്ന പലരും അത്ഭുതത്തോടെ നിരീക്ഷിച്ച കാര്യമാണിത്. ഒരുകാലത്ത് 'പൊതുവിദ്യാഭ്യാസ'മായും പൊതു വിദ്യാഭ്യാസ വളര്‍ച്ചയില്‍ അരികുപറ്റി സമാന്തര വിദ്യാഭ്യാസമായും രൂപപരിണാമം സംഭവിക്കുമ്പോഴും മാറ്റങ്ങളും നവീകരണങ്ങളും പരിഷ്‌കരണങ്ങളും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ മദ്‌റസാ പ്രസ്ഥാനം തയാറായിട്ടുണ്ട്. ഈ ഒരു സന്നദ്ധതയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ മദ്‌റസാ സംവിധാനത്തെ വ്യതിരിക്തമാക്കിയത് നിയമപരമായ എല്ലാ സാധ്യതകളും സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ഇസ്‌ലാമിക പഠനത്തിന് വേണ്ടി പ്രയോജനപ്പെടുത്താന്‍ കേരളീയ മുസ്‌ലിംകള്‍ ശ്രദ്ധിച്ചപ്പോഴും മദ്‌റസകള്‍ നമ്മുടെ വൈകാരികത ഏറ്റുവാങ്ങുന്ന സാമൂഹിക സ്ഥാപനങ്ങളായി നിലകൊണ്ടു. ഒരു സമുദായ സ്ഥാപനം എന്നതിലുപരി മുസ്‌ലിം സാമൂഹിക പരിഷ്‌കരണത്തിലും ആദര്‍ശാശയ വിദ്യാഭ്യാസത്തിലും മദ്‌റസകള്‍ നിര്‍വഹിച്ച പങ്ക് ചരിത്ര യാഥാര്‍ഥ്യമാണ്. ബാല്യകാലംതൊട്ടേ മതപരമായ അറിവുകളും ശീലങ്ങളും കുട്ടികൾക്ക് ലഭ്യമാക്കുന്നതിനും മതജീവിതത്തിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കുന്നതിനും അതോടൊപ്പം ഇസ്‌ലാമിന്റെ സാമൂഹികവും സാംസ്‌കാരികവുമായ മാനങ്ങൾ ഉൾക്കൊണ്ട് മതത്തിന്റെ സൗന്ദര്യം ജീവിതത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിനും നിലകൊള്ളുന്ന മദ്‌റസകൾ നമ്മുടെ സമൂഹത്തിൽ നിർവഹിക്കുന്നത് അതുല്യമായ ദൗത്യമാണ്. കേവലം മതപഠനകേന്ദ്രമെന്നതിൽ നിന്ന് വ്യത്യസ്ഥമായി മദ്രസകളെ ജീവിത മികവിന്റെ കേന്ദ്രങ്ങളായിയാണ് സിൻസിയർ അവതരിപ്പിക്കുന്നത്. ഇവിടെ മതപഠനത്തിനുമപ്പുറം ജീവിതവും ജീവിത ശൈലികളും പഠിപ്പിക്കുന്നു ഇതിലൂടെ ഏത് പ്രതിസന്ധികളേയും തരണം ചെയ്യാൻ വിദ്യാർഥികൾ പ്രാപ്തരാകുന്നു അതിലുപരി ലഹരി ഉപയോഗത്തോടും മറ്റു ഹീന പ്രവർത്തികളോടും വിദ്യാർഥികൾ അന്യം നിൽക്കുന്ന നാടിന്റെ മികവിന്റെ കേന്ദ്രങ്ങളായിയാണ് സിൻസിയർ മദ്റസകളെ നോക്കി കാണുന്നത്. ഇന്ന് സിൻസിയറിനു കീഴിൽ പരപ്പനങ്ങാടിയുടെ വിവിധ ഭാഗങ്ങളിലായി അഞ്ച് മദ്രസകളിലായി അഞ്ഞൂറോളം വിദ്യാർഥികൾ ഇത്തരം മികവിന്റെ കേന്ദ്രങ്ങളുടെ ഭാഗമാണ്.